പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തി

കൊച്ചി : പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് പെൺകുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതോടെ പെൺകുട്ടിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ മാസം 23 നാണ് സ്‌കൂളിൽ പോയ വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പെരിയാറിന്റെ ഭാഗത്തേക് നടന്ന് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ തടിക്കടവ് പാലത്തിനടിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ്, പിണറായിയോ കൊറോണയോ..? സന്ദീപ് വാര്യർ എഴുതുന്നു

അതേസമയം മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. പെൺകുട്ടിയുടെ മൃദദേഹത്തിൽ ചില പാടുകൾ കണ്ടതിനെ തുടർന്നുള്ള സംശയത്തിലാണ് കൂടുതൽ പരിശോധന നടത്തിയത് ഇതിലാണ് ലൈംഗീക പീഡനം സ്ഥിരീകരിച്ചത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായ വ്യക്തിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. മരണത്തിന് മുൻപുള്ള ദിവസങ്ങൾ പെൺകുട്ടി മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായും സ്‌കൂൾ അധികൃതർ പറയുന്നു.

Latest news
POPPULAR NEWS