പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

എറണാകുളം: പ്രായ പൂർത്തിയകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ വാട്ട്‌സപ്പ് വഴി പ്രചരിപ്പിച്ച തൊടുപുഴ സ്വദേശി പിടിയിൽ. എറണാകുളം കലൂരിൽ വാടകയ്ക്ക് താമസിച്ചു വരുന്ന തൊടുപുഴ സ്വദേശി ജിനു ബേബിയാണ് സൈബർ ഡോമിന്റെ ഓപ്പറേഷൻ പി ഹണ്ടിന്റെ റെയ്ഡിൽ പിടിയിലായത്.

ഇയാളുടെ മൊബൈൽ ഫോൺ പരിശോധനയിൽ ഇയാൾ നിരവധി അശ്ലീല വാട്ട്‌സപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണെന്നും ഇത് കൂടാതെ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പ്രായപൂർത്തിയകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും 6 വയസു മുതലുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും സൈബർ ഡോമിന്റെ ഓപ്പറേഷൻ ടിം കണ്ടെടുത്തു.