പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

വർക്കല: സ്കൂൾ പരിസരത്ത് കറങ്ങി നടന്ന് ഇരുപത്തിരണ്ടുകാരൻ പീഡനത്തിന് ഇരയായായത് നിരവധി സ്കൂൾ വിദ്യാർഥിനികളെ. സൗഹൃദം സ്ഥാപിച്ച് വിദ്യാർഥിനികളെ വീട്ടിൽ വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കുന്ന വർക്കല സ്വദേശി ബിജിത്തിനെ വർക്കല പോലിസ് എ എസ് ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ പെൺകുട്ടി വീട്ടുകാരോടൊപ്പം വർക്കല താലൂക്ക് ആശുപത്രിയിൽ ചെന്നപ്പോഴാണ് പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത് ഇതേ തുടർന്ന് വീട്ടുകാർ വർക്കല പോലീസിൽ പരാതി നൽകി.

തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയായ ബിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗഹൃദം സ്ഥാപിച്ചു നിരവധി പെൺകുട്ടികളാണ് ഇയാളുടെ വലയിൽ വീണിട്ടുള്ളത് കൂടാതെ സോഷ്യൽ മിഡിയ വഴി പരിചയപെട്ട വിദ്യാർത്ഥിനിയെ നിരവധി തവണ പിഡിപിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് വർക്കല പോലീസ് പറയുന്നു.