പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും,മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും ; പെൺകുട്ടിയുടെ പരാതിയെ തുടർന്ന് യുവാവ് അറസ്റ്റിൽ

കൊല്ലം : സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികൾക്ക് അശ്ലീല വീഡിയോ അയച്ച് കൊടുക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി സൈനുദ്ധീൻ കുട്ടിയാണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയ വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് മാറിടത്തിന്റെ വലിപ്പവും മറ്റും ചോദിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുകയാണ് ഇയാളുടെ പതിവ് രീതി. കൂടാതെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാൾ പെൺകുട്ടികൾക്ക് അയച്ചിരുന്നതായും കരുനാഗപള്ളി സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു.

  കസ്റ്റംസ് എത്തിയപ്പോൾ നെഞ്ച് വേദന ; ശിവശങ്കരനെ പ്രവേശിപ്പിച്ചത് ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ

കരുനാഗപ്പള്ളി സ്വദേശിനിയായ പെൺകുട്ടി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി വിദേശത്തായ സമയങ്ങളിൽ നിർമ്മിച്ച വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ഇയാൾ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. കൊല്ലം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS