പെൺകുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്ന ലഹരിമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : പെൺകുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹാപ്പിനസ് പിൽസ് എന്ന മാരക മയക്കുമരുന്നുമായി കുന്നംകുളം സ്വദേശി വൈഷ്ണവാണ് അറസ്റ്റിലായത്. ടാറ്റു സ്റന്ററുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി വൈഷ്‌ണവ് പിടിയിലായത്.

പെൺകുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യാനുപയോഗിക്കുന്ന ഹാപ്പിനസ് പിൽസ് ഗുളികകളും, ക്രിസ്റ്റൽ പായ്ക്കറ്റുമാണ് വൈഷ്ണവിന്റെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്. നിശാ പാർട്ടികളിൽ മദ്യത്തിലും ജ്യൂസിലും ഹാപ്പിനസ് പിൽസ് എന്ന സിന്തറ്റിക്ക് മയക്ക് മരുന്ന് കലർത്തി നൽകി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ആദ്യമായാണ് ഇത്രയും കൂടുതൽ അളവിൽ സിന്തറ്റിക്ക് മരുന്ന് പിടിച്ചെടുക്കുന്നത്. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്ക് മരുന്നും ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

  സ്വർണ്ണക്കടത്ത്: ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി എൻഐഎ

Latest news
POPPULAR NEWS