പെൺകുട്ടിക്ക് മദ്യം നൽകിയ വിവരം പോലീസിൽ അറിയിച്ചു ; പോലീസെത്തിയപ്പോൾ വിവരം നൽകിയ യുവാവ് പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി

പത്തനംതിട്ട : പിതാവിന്റെ സുഹൃത്ത് പെൺകുട്ടിക്ക് മദ്യം നൽകിയതായി പരാതി നൽകിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് മദ്യം നൽകിയ സംഭവത്തിൽ അടൂർ സ്വദേശി സഞ്ജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെയും സുഹൃത്തിനെയും നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് സഞ്ജു മദ്യം നൽകിയത്. ഈ സംഭവം ഇപ്പോൾ പീഡനകേസിൽ അറസ്റ്റിലായ അനന്തുവാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും കൂട്ടി പെൺകുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. അനന്തു അറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തി.

  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

പോലീസിനെ കണ്ടതോടെ പെൺകുട്ടിക്കും സുഹൃത്തിനും മദ്യം നൽകിയ സഞ്ജു സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. എന്നാൽ നാട്ടുകാരും മറ്റും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പെൺകുട്ടിയെയും സുഹൃത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് അനന്തു നിരവധി തവണ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു.

Latest news
POPPULAR NEWS