Thursday, October 10, 2024
-Advertisements-
KERALA NEWSപെൺകുട്ടിയെ കടത്തികൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് നീക്കമെന്ന് മാതാവ്

പെൺകുട്ടിയെ കടത്തികൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് നീക്കമെന്ന് മാതാവ്

chanakya news

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ തന്റെ ബന്ധുവീട്ടിൽ നിന്നും യുവാവ് കടത്തിക്കൊണ്ട് പോകുകയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയ യുവാവായ സാദിഖ് കഞ്ചാവ് കേസിലെ പ്രതിയാണെന്നും തന്റെ മകളുടെ പുറകെ കുറേകാലമായി ഇയാൾ നടക്കുകയായിരുന്നുവെന്നും മാതാവ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വയനാട് ജില്ലാ പോലീസ് മേധാവിയ്ക്കാണ് ഇത് സംബന്ധിച്ചുള്ള പരാതി നൽകിയിരിക്കുന്നത്. വയനാട് മാനന്തവാടിയിൽ പ്ലസ്ടുവിനു പഠിക്കുന്ന പെൺകുട്ടിയെയാണ് സാദിഖ് വിവാഹം കഴിച്ചുകൊണ്ട് മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നതെന്നും പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.