പെൺകുട്ടിയെ തട്ടികൊണ്ട് വന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ : നാഗർകോവിലിൽ നിന്നും പെൺകുട്ടിയെ തട്ടികൊണ്ട് വന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ദമ്പതികളാണ് നാഗർകോവിലിൽ നിന്നും അഞ്ച് വയസ് പ്രായമുള്ള പെൺകുട്ടിയെ തട്ടികൊണ്ട് വന്നതെന്ന് പോലീസ്. തമിഴ്‌നാട് പൊലീസാണ് ഇരുവരെയും പിടികൂടിയത്.

കാട്ടാകട സ്വദേശിയായ ജോസഫ് ജോണും ഭാര്യ എസ്തർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ളൂർ സ്വദേശികളായ വിജയകുമാറിന്റെയും ഭാര്യ കാർത്തികയുടെയും അഞ്ച് വയസുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ട് പോയത്.

കഴിഞ്ഞ ദിവസം രാത്രി കളിയിക്കാവിള പോലീസ് പെട്രോളിങ്ങിനിടെയാണ് ജോസഫ് ജോണിനെയും കുടുംബത്തെയും ബസ്റ്റാന്റ് പരിസരത്ത് കാണുന്നതെന്നും കൂടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നതായും എന്നാൽ അതിൽ ഒരു കുട്ടി കരയുകയിരുന്നെന്നും പോലീസ് പറയുന്നു.

Also Read  കേരളത്തിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്ന സ്വർണക്കടത്ത് കേസുകൾ അന്വേഷിക്കാൻ എൻഐഎ: ഇത് അജിത് ഡോവലിന്റെ തീരുമാനപ്രകാരം

കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ പോലീസ് ഇവരുടെ അടുത്തു ചെന്നപ്പോഴേക്കും ഇവർ കുട്ടികളുമായി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പെൺകുട്ടിയെ തട്ടികൊണ്ട് വന്ന വിവരം അറിയുന്നത്. ബംഗളൂരു ബസ്റ്റോപ്പിൽ വെച്ചാണ് ഇവർ കുട്ടിയെ തട്ടേയെടുത്തതെന്നും പോലീസ് പറയുന്നു. എസ്തർ തന്റെ മൂന്നാമത്തെ ഭാര്യയാണെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.