പെൺകുട്ടിയെ പോലെ വസ്ത്രം ധരിച്ച് കോളേജിലെത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ പുറത്താക്കിയതായി പരാതി

ന്യുഡൽഹി : പെൺകുട്ടിയെ പോലെ വസ്ത്രം ധരിച്ച് കോളേജിലെത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ പുറത്താക്കിയതായി പരാതി. പുളകിത് മിശ്രയെന്ന വിദ്യാർത്ഥിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. കോളേജ് ക്യാമ്പസിന് ചേരുന്ന വസ്ത്ര ധാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതർ തന്നെ കോളേജിൽ കയറാൻ അനുവദിക്കാതിരുന്നതെന്ന് പുളകിത് മിശ്ര പറയുന്നു.

പെൺകുട്ടിയെപോലെ വസ്ത്രം ധരിച്ചാണ് താൻ ക്യാമ്പസിൽ എത്തിയത്. ക്യാമ്പസിലേക്ക് കടക്കുന്നതിന് മുൻപ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പെൺകുട്ടികളുടെ വസ്ത്രം ആൺകുട്ടി ധരിച്ച് അകത്തേക്ക് പോകാൻ പാടില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. ആൺകുട്ടികൾ ആൺകുട്ടികളെ പോലെ വസ്ത്രം ധരിക്കണമെന്നും അവർ പറഞ്ഞെന്നും പുളകിത് മിശ്ര പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു.

  മഹാശിവരാത്രിയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

അതേസമയം എന്ത് വസ്ത്രം ധരിക്കണമെന്നത് തന്റെ അവകാശമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിനാണ് തനിക്ക് വിവേചനം നേരിടേണ്ടി വന്നതെന്നും പുളകിത് മിശ്ര പറയുന്നു. വസ്ത്രത്തിന് ആൺ പെൺ വ്യത്യാസമില്ലെന്നും ഇഷ്ടപെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും പുളകിത് മിശ്ര പറയുന്നു. ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും കുറിപ്പും പുളകിത് മിശ്ര മണിക്കൂറുകൾക്ക് ശേഷം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ പുളകിതിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Latest news
POPPULAR NEWS