പെൺകുട്ടി ബലാ-ൽസംഘം ചെയ്ത പ്രതി ജാമ്യത്തിലിറങ്ങി പെൺകുട്ടിയെയും മാതാവിനെയും ട്രാക്ടർ കയറ്റികൊ-ന്നു

പെൺകുട്ടിയെ കൂട്ടബലാ-ത്സംഗത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട് ജയിലിൽപോയ യുവാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പെൺകുട്ടിയെയും അമ്മയെയും ട്രാക്ടർ കയറ്റി കൊ-ന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച ജില്ലയിലെ അമാപൂരിലാണ് സംഭവം നടന്നത്. കൊ-ലപാതകത്തിനു പിന്നിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്ന് കാസ്ഗഞ്ച പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവും അമ്മാവനും ഏതാനും വർഷങ്ങൾക്കു മുമ്പ് യാഷ്വീറിന്റെ പിതാവ് മഹാവീർ രജപുത്തിനെ കൊ-ലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് യാഷ് വീർ ബലാ-ൽസംഗം ചെയ്തെന്ന് ആരോപിച്ച് പെൺകുട്ടിയും മാതാവും പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജയിലിൽ കഴിഞ്ഞിരുന്ന യാഷ് വീറിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെയും അമ്മയെയും ട്രാക്ടർ കേറ്റി കൊ-ലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെയും മാതാവിന്റെയും കൊ-ലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിയെ ഉടൻ തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെയും മാതാവിന്റെയും മൃ-തദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് അന്വേഷണത്തിനൊടുവിൽ യാഷ്വീറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് അടക്കം രജിസ്റ്റർ ചെയ്യുകയും ചെയ്തു.