പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി; ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ

പേടിഎം നെ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഒഴിവാക്കി. ഗൂഗിളിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കൽ. കഴിഞ്ഞ ദിവസം ഗൂഗിൾ തങ്ങളുടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റം വരുത്തിയിരുന്നു അതിന് ശേഷമാണ് പേടിഎം പ്ളേസ്റ്റോറിൽ നിന്നും പുറത്താക്കപ്പെട്ടത്.

താൽക്കാലികമായാണ് ഇപ്പോൾ ആപ്പിളിക്കേഷൻ നീക്കം ചെയ്തിരിക്കുന്നത്. ഉടനെ തന്നെ തിരിച്ചുവരിക്കുമെന്ന് പേടിഎം വ്യക്തമാക്കി. ഗൂഗിളിന്റെ പുതിയ നിയമത്തിൽ ചൂതാട്ടം പോലുള്ള ആപ്ലികേഷനുകൾ അനുവദിക്കില്ല എന്നാൽ പേടിഎം ഐപിഎൽ ലക്ഷ്യംവെച്ച് ഫാൻസി ക്രിക്കറ്റ് ആരംഭിച്ചിരുന്നു. വാതുവെപ്പ് പോലുള്ളവ ഗൂഗിൾ അനുവദിക്കില്ല എന്ന് കാട്ടിയാണ് നിലവിൽ പേടിഎം നെ പുറത്താക്കിയിരിക്കുന്നത്.