പേർളി ഗർഭിണിയാകാൻ വൈകിപോയ്യി, ശ്രീനിഷിനെ കുറിച്ച് അത്ര മതിപ്പില്ലായിരുന്നു പേർളി മാണിയുടെ പിതാവ് പറയുന്നു

അവതാരികയായി മിനിസ്‌ക്രീനിൽ എത്തി ശേഷം സിനിമയിലെത്തിയ ആളാണ് പേർളി മാണി. തന്റേതായ ശൈലിയിലുള്ള അവതരണമികവ് കൊണ്ട് പ്രേക്ഷകരുമായി കൂടുതൽ അടുക്കാൻ പെർളിക്ക് സാധിച്ചു. ബിഗ്ഗ് ബോസ്സ് സീസൺ 2 വിൽ വന്നത് പേർളി എന്ന വ്യക്തിയെ കൂടുതൽ അറിയാൻ ആരാധകർക്ക് കിട്ടിയ മികച്ച ഒരു അവസരമായിരുന്നു. ബിഗ്ഗ് ബോസ്സിലെ മറ്റൊരു മത്സരാർത്ഥി ശ്രീനിഷുമായി പേർളി പ്രണയത്തിലായതും പരിപാടി അവസാനിച്ചതിനുശേഷം ഇരുവരും വിവാഹിതരായതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ പേർളി ഗർഭിണി ആണെന്നുള്ള കാര്യവും പ്രേക്ഷകരെ ഇരുവരും അറിയിച്ചിരുന്നു. കുഞ്ഞ് അഥിതിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

എന്നാൽ ഇപ്പോൾ തന്റെ മക്കളായ പേർളിയെയും റേച്ചലിനെയും കുടുംബത്തിലെ പുതിയ അഥിതിയെക്കുറിച്ചും മരുമകനായ ശ്രീനിഷിനെക്കുറിച്ചും മനസ് തുറക്കുകയാണ് മോട്ടിവേഷണൽ സ്‌പീക്കറും പേർളിയുടെ പിതാവുമായ മാണി പോൾ. മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതൊക്കെ നേരത്തെ ആവേണ്ടതായിരുന്നില്ലേ എന്നാണ് തനിക്ക് തോന്നിയത്. പേർളിയുടെ അമ്മയും ശ്രീനിയുടെ അമ്മയുമൊക്കെ നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അത്പോലെ പേർളി 20 വയസിൽ കല്യാണം കഴിച്ചിരുന്നെങ്കിൽ എപ്പഴേ കുട്ടികളുണ്ടായേനെ എന്നും മാണി പോൾ പറഞ്ഞു.

മരുമകനും നൂറിൽ നൂറു മാർക്കാണ് മാണി നൽകുന്നത്. അദ്യം കണ്ടപ്പോൾ അഹങ്കാരിയാണെന്നു തോന്നി എന്നാൽ അങ്ങനെയല്ല എന്ന് പിന്നീടാണ് മനസിലായത്. ശ്രിനിഷ് ഭയങ്കര ടോളറന്റാണ് കൂടാതെ വളരെ സിംപിളുമാണ്. കണ്ടാൽ ഭയങ്കരനാണെന്നു തോന്നുമെങ്കിലും വളരെ പാവമാണ്. തന്റെ മകൾക്ക് പറ്റിയ പയ്യനാണ് ശ്രീനിഷ് എന്നും മാണി പോൾ പറഞ്ഞു.