പൈതൃകത്തെ ഒറ്റുകൊടുക്കില്ല, താലിബാന് മുന്നിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി അഫ്ഘാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സലെ

കാബൂൾ : താലിബാൻ ഭീകരർ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തെങ്കിലും കീഴടങ്ങാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി വൈസ്പ്രസിഡന്റ് അമറുല്ല സലേ. താലിബാനെ ഭയന്ന് അഫ്ഘാനിസ്ഥാൻ പ്രസിഡന്റ് ഗനി നേരത്തെ രാജ്യം വിട്ടിരുന്നു. എന്നാൽ താൻ തന്റെ ആത്മാവിനെ വഞ്ചിക്കില്ലെന്നും താലിബാന് മുന്നിൽ തലകുനിക്കില്ലെന്നും അങ്ങനെ ഒരു സാഹചര്യം തനിൽക്കില്ലെന്നും അമറുല്ല സലേ വ്യക്തമാക്കി.

കമാണ്ടറും ഇതിഹാസവും തങ്ങളുടെ വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റു കൊടുക്കില്ലെന്നും. തന്നിൽ വിശ്വാസം അർപ്പിച്ച ആളുകളെ നിരാശപ്പെടുത്തില്ലെന്നും അമറുള്ള സലെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അതേസമയം താലിബാന് ഇതുവരെ പഞജ്ഷിറിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. അവിടെയാണ് അമറുള്ള സലേ എന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

Latest news
POPPULAR NEWS