പൊതുപണിമുടക്ക് ജനങ്ങളെ ബുദ്ധിമുട്ടിച്ചില്ല, വലിയ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെന്നും മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : പൊതുപണിമുടക്കിനെ തുടർന്ന് സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങളെ ന്യായീകരിച്ച് സിപിഎം നേതാവും തൊഴിൽ മന്ത്രിയുമായ വി ശിവൻകുട്ടി രംഗത്ത്. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാണിക്കുന്നതാണെന്നും പണിമുടക്കിൽ വലിയ അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞ.

ദേശിയ പണിമുടക്കിനെ തുടർന്ന് ജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കണെമന്നും അത്യുജ്ജലമായ സമരത്തെ മനസിലാക്കാതെ ഒറ്റപ്പെട്ട ആക്രമ സംഭവങ്ങൾ പരവതീകരിച്ച് കാണിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  നെയ്യാർ ഡാമിൽ അപകടകരമായ രീതിയിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാക്കൾക്ക് നാട്ടുകാരുടെ മർദ്ദനം

അതേസമയം ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. എന്നാൽ കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ ദേശീയ പണിമുടക്ക് അവഗണിച്ച് റോഡിൽ ഇടറങ്ങിയവരെ പണിമുടക്ക് അനുകൂലികൾ ആക്രമിച്ചു. നിരവധി ഓട്ടോ റിക്ഷാ ഡ്രൈവർമാർക്ക് മർദ്ദനമേറ്റു. ഓട്ടോ റിക്ഷാ തല്ലി തകർക്കുകയും ടയറിന്റെ കാറ്റ് അഴിച്ച് വിടുകയും ചെയ്തു.

Latest news
POPPULAR NEWS