പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും പരസ്പര ബഹുമാനത്തോടെ പോകുന്നതാണ് ആരോഗ്യകരമായ ജനാതിപത്യത്തിനു കരുത്തേകുകയെന്ന് സന്ദീപ് വാര്യർ

മാതൃഭൂമി ചാനൽ ചർച്ചയിൽ സന്ദീപ് വാര്യരോട് അപമര്യാദയായി പെരുമാറിയ വേണു ബാലകൃഷ്ണൻ ക്ഷമ ചോദിച്ചു മുൻപോട്ട് വന്നതിനെ തുടർന്നാണ് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ആരോഗ്യപരമായ ജനാതിപത്യത്തിനു പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകുന്നതാണ് ഉത്തമം എന്ന് ചൂണ്ടികൂട്ടി ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്തത്. പോസ്റ്റിനു നിമിഷങ്ങൾകൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ലൈക്കും സപ്പോർട്ടും ചെയ്തത്.

സന്ദീപ് വാര്യരുടെ കുറിപ്പ് വായിക്കാം

ആരോടും വൈരനിര്യാതന ബുദ്ധിയില്ല. പൊതു പ്രവർത്തകരും മാധ്യമപ്രവർത്തകരും സമാജസേവ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ്. രണ്ടുകൂട്ടരും പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് കരുത്തേകുക. ഒരു പാർട്ടിയിൽ പെട്ട പൊതുപ്രവർത്തകനും അവഹേളിക്കപ്പെടരുത് എന്നാണ് അഭിപ്രായം. കൂടെ നിന്ന ലക്ഷക്കണക്കിന് സ്വയം സേവക സഹോദരങ്ങൾക്കും സംഘ ബന്ധുക്കൾക്കും സംഘടനാ നേതൃത്വത്തിനും ഹൃദയത്തിൽ ചാലിച്ച നന്ദി.

Also Read  കെ.ടി ജലീൽ പറഞ്ഞ കോൺസിലേറ്റ് പാഴ്‌സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ല; കസ്റ്റംസ് കേന്ദ്രസർക്കാരിന് കത്തയച്ചു

ആരോടും വൈരനിര്യാതന ബുദ്ധിയില്ല. പൊതു പ്രവർത്തകരും മാധ്യമപ്രവർത്തകരും സമാജസേവ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ്….

Sandeep.G.Varier यांनी वर पोस्ट केले बुधवार, २९ जानेवारी, २०२०