പൊന്നമ്മ ബാബുകാരണം എല്ലാം നഷ്ടപ്പെട്ടു, മകനെ മുൻ നിർത്തി പണപ്പിരിവ് നടത്തുകയാണെന്ന് പറഞ്ഞു ; ദുരനുഭവം പങ്കുവെച്ച് സേതുലക്ഷ്മി

മലയാള സിനിമയിലും ടെലിവിഷൻ സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സേതു ലക്ഷ്മി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓൾഡ് ആർ യു എന്നീ സിനിമകളിലെ മികച്ച അഭിനയം സേതുലക്ഷ്മിയെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാക്കി. സിനിമ ജീവിതം സന്തോഷകരമാണെന്നതിലും വ്യക്തി ജീവിതം സേതുലക്ഷ്മിക്ക് ദുഃഖം നിറഞ്ഞതാണ്. മകൻ കിഷോറിന് സംഭവിച്ച വൃക്ക സംബന്ധമായ അസുഖം മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. വൃക്ക മാറ്റിവെക്കാൻ സഹായം അഭ്യർത്ഥിച്ചു താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അതുവഴി നിരവധി പേർ സാമ്പത്തിക സഹായം നൽകിയിരുന്നു. അതിനിടയ്ക്ക് നടിയായ പൊന്നമ്മ ബാബു തന്റെ വൃക്ക നൽകാം എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. അതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായം നിലച്ചു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൊന്നമ്മ ബാബുവിനെക്കുറിച്ചു തുറന്നു പറയുകയാണ് സേതുലക്ഷ്മി.

സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പൊന്നമ്മ ബാബു സഹായിക്കാം എന്നും പറഞ്ഞു സമീപിച്ചത്, അതുകൊണ്ട് അതുവരെ ലഭിച്ചുകൊണ്ടിരുന്ന സഹായം ലഭിക്കാതെയായി. എന്നാൽ താൻ പണത്തിനു വേണ്ടി മകനെ മുന്നിൽ നിർത്തി പണപ്പിരിവ് നടത്തുകയാണെന്ന് പൊന്നമ്മയുടെ ചില സുഹൃത്തുക്കൾ പറഞ്ഞു നടന്നിരുന്നു. അതുകാരണം പൊന്നമ്മയ്‍ക്ക് തന്നെക്കുറിച്ചു ചില തെറ്റിദ്ധാരണകൾ ഉണ്ടായി. പൊന്നമ്മയും താനും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവർ ആയിരുന്നു. ഒരു കാലത്ത് തനിക്ക് വളരെയധികം സഹായം അവർ ചെയ്തിട്ടുണ്ട്, അതെന്നും എന്റെ മനസ്സിൽ ഉണ്ടാകും. എന്നാലും ഷുഗറും കോളസ്റ്ററോളും ഉള്ള പൊന്നമ്മ എന്തിനു വേണ്ടിയാണു മകന് വൃക്ക താരം എന്ന് പറഞ്ഞത് എന്ന് തനിക്ക് അറിയില്ല. അങ്ങനെയുള്ള ഒരാളുടെ വൃക്ക സ്വീകരിക്കാൻ പറ്റില്ല.

ഇതുകാരണം താൻ ഒരിക്കലും പൊന്നമ്മയെ കുറ്റം പറഞ്ഞിട്ടില്ല എന്ന് സേതുലക്ഷ്മി പറഞ്ഞു. എന്ന് സേതുലക്ഷ്മി പറഞ്ഞു. എന്നാൽ എത്ര പൈസ തരാമെന്നു പറഞ്ഞാലും പൊന്നമ്മ ഉള്ള ഒര് സിനിമയിലും താൻ അഭിനയിക്കില്ല താൻ എന്തേലുമൊക്കെ പറഞ്ഞു പോകും അത്കൊണ്ട് മാത്രം. ചില ആൾക്കാർ പറഞ്ഞതു പ്രശസ്തിക്കുവേണ്ടിയാണ് അവർ അങ്ങനെ പറഞ്ഞത് എന്നാണ്. എന്നാൽ അതൊന്നും താൻ ചിന്തിച്ചില്ല സഹായിക്കാം എന്ന് പറഞ്ഞ ആ നല്ല മനസ് മാത്രമേ താൻ നോക്കിയുള്ളൂ എന്ന് സേതുലക്ഷ്മി പറഞ്ഞു.