പൊന്നാനിയിൽ കലോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം : പൊന്നാനിയിൽ കലോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് സ്വദേശി നൗഫൽ (32) ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നരവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊന്നാനി താലൂക്കിൽ നടന്ന കലോത്സവം കാണാൻ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കലോത്സവം നടക്കുന്നതിനിടയിൽ മുഖം കഴുകാനായി സ്‌കൂൾ ബാത്ത്റൂമിൽ കയറിയ വിദ്യാർത്ഥിനിയെ ബാത്ത്റൂമിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു.

നിലവിളിക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ വാ പൊത്തിപ്പിടിച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തുകയും ചെയ്തു. പ്രതിയുടെ കയ്യിൽ നിന്നും തന്ത്രപൂർവം രക്ഷപെട്ട വിദ്യാർത്ഥിനി ഭയം മൂലം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. വിദ്യാർത്ഥിനിയുടെ മൊബൈൽ നമ്പർ കണ്ടെത്തി പ്രതി ദൃശ്യങ്ങൾ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അധികൃതർ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

Latest news
POPPULAR NEWS