പൊന്നാനിയിൽ മയിലിനെ കൊന്ന് കറിവെച്ച മൂന്ന് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

മയിലിനെ കൊന്ന് കറിവച്ചെന്ന് ആരോപിച്ച് നാടോടി സംഘത്തിലെ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി. പൊന്നാനിയിലെ കുണ്ടുകടവിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശന്‍ എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ മയിലിനെ പിടികൂടി കൊന്ന് കറിവച്ചെന്നും ബാക്കി ഇറച്ചി സൂക്ഷിച്ചെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്ത് രണ്ടുമയിലുകള്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നു. ഇത്തരത്തില്‍ കണ്ട ഒന്നിനെയാണ് പിടികൂടി കറിവച്ചതെന്നും മയിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതിനെ നാടോടികള്‍ പിടികൂടിയെന്ന് വ്യക്തമായതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊലീസിലും ഫോറസ്റ്റ് വകുപ്പിനെയും നാട്ടുകാര്‍ വിവരം അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS