Wednesday, December 6, 2023
-Advertisements-
KERALA NEWSപൊരിച്ച മത്തിയുടെ പിറകെ പോകുന്നവർ അറിയണം കാത്തിരിക്കുന്ന അപകടം

പൊരിച്ച മത്തിയുടെ പിറകെ പോകുന്നവർ അറിയണം കാത്തിരിക്കുന്ന അപകടം

chanakya news
-Advertisements-
മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചോറും മീൻകറിയും. എന്നാൽ ചോറിന്റെ കൂടെ രണ്ട് പൊരിച്ച മത്തി കൂടിയുണ്ടെങ്കിൽ കെംകേമമാകും ഊണ്. മത്തിക്കു ചിലയിടങ്ങളിൽ ചാളയെന്നും പറയും. മത്തി തേങ്ങ പച്ചയ്ക്ക് അരച്ചും, തേങ്ങ വറുത്തു അരച്ചും, നല്ല മുളക്പൊടിയിയും മല്ലി പൊടിയും കുടംപുളിയും ഒക്കെ ചേർത്ത് നല്ല കോട്ടയം സ്റ്റൈലിൽ വെച്ചാൽ അതിന്റെ മണം മതി നമുക്ക് ചോറുണ്ണാൻ. എന്നാൽ ചുരുക്കം ചിലരൊക്കെ മത്തി മീനിന് ഒരു ഉളുമ്പ് മണം ഉള്ളതിനാൽ കഴിക്കാൻ കഴിക്കാൻ മടി കാണിക്കുന്നുണ്ട്.
മത്തിയ്ക്ക് നല്ല ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ഉപ്പും മഞ്ഞൾപൊടിയും ഒക്കെകൂടി ചതച്ചു അരച്ച് വരഞ്ഞു പുരട്ടി വറുത്തെടുത്തൽ അതിന്റെ രുചി ഒന്നുവേറെ തന്നെയാണ്. വറക്കുമ്പോൾ അതിന്റെ മണം തന്നെ എവിടെ വരെ ചെല്ലുമെന്ന് പറയാൻ പോലും വയ്യ.. പക്ഷെ പൊരിച്ച മത്തിയ്ക്ക് പൊതുവെ എണ്ണ കൂടുതൽ ഉള്ളതിനാൽ കൊളെസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൂടാനും സാധ്യതയുണ്ട്. എന്നാൽ മത്തി കറി വെച്ചു കഴിച്ചാൽ അത് ശരീരത്തിന് ഏറ്റവും ഉത്തമമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. കാരണം മത്തിയിൽ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗത്തെ തടയുന്നതാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഉള്ള കഴിവുണ്ടിതിന്.
മത്തിയെന്ന് പറയുമ്പോൾ പൊതുവെ നല്ല രുചിയും ഗുണവും വിലക്കുറവുമെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. ഇംഗ്ലീഷിൽ മത്തി സാർഡീൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇറ്റലിയ്ക്ക് അടുത്തുള്ള സാർഡീനാ എന്ന ദീപിന്റെ പേരിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായത്. ഈ ദീപിന്റെ സമീപത്തു ഉള്ള കടലിലായി കൂടുതലായി മത്തി മീൻ കണ്ടുവരുന്നു. അതിനാലാണ് മത്തിയ്ക്ക് സാർഡീൻ എന്ന പേര് വരാനുള്ള കാരണം.
-Advertisements-