പൊല്ലാപ്പല്ല, POL APP, കേരള പോലീസിന്റെ പുതിയ ഔദ്യോഗിക മൊബൈൽ ആപ്പ്: ഉദ്ഘാടനം ജൂൺ 10 ന്

തിരുവനന്തപുരം: കേരള പോലീസിന്റെ പുതിയ മൊബൈൽ ആപ്പ് പൊല്ലാപ്പല്ല POL APP. എന്നാണ് പേര്. ആപ്പിന് പേര് നിർദ്ദേശിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ഇട്ടിരുന്നു. ആളുകൾക്ക് പേര് നിർദ്ദേശിക്കാനുള്ള അവസരമൊരുക്കി കൊണ്ടായിരുന്നു അത്. രണ്ട് ആഴ്ച നീണ്ട പേര് ഇടീൽ മത്സരത്തിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകാന്ത് പൊല്ലാപ്പ് എന്ന പേര് കമന്റ് ചെയ്യുകയായിരുന്നു. പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും ചേർത്തു എഴുതിയ ഈ പേരിനാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ലൈക്ക് ലഭിച്ചത്. ഇതിനെ തുടർന്ന് ഈ പേര് തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

തുടർന്ന് ഒടുവിൽ ഇത് ഞങ്ങൾ എടുക്കുവാ എന്നറിയിച്ചു കൊണ്ട് ഇ പേര് തിരഞ്ഞെടുത്ത വിവരം ഇന്നലെ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടി അറിയിക്കുകയായിരുന്നു. കൂടാതെ പേര് നിർദേശിച്ച ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ഉപഹാരവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂൺ 10 നാണ് കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് പുറത്തിറങ്ങുന്നത്. ഈ ആപ്പിൽ ജനങ്ങൾക്ക് ഉപകാര പ്രദമായ നിരവധി പോലീസ് സേവനങ്ങൾ ലഭിക്കുകയും ചെയ്യും. പൊതുജന സേവന വിവരങ്ങൾ, സുരക്ഷാ മാർഗ നിർദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിങ്, തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ ഇതിൽ ലഭ്യമാണ്.