പോക്കറ്റ് മണിക്ക് വേണ്ടിയാണ് മോഡലിംഗ് ചെയ്യുന്നത്, നായിക ആവണമെന്നില്ല നല്ല കഥാപാത്രം ഏതാണെങ്കിലും ചെയ്യും

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ചു കുര്യൻ. മലയാളത്തിലെ മുൻ നിര നായകന്മാർക്ക് ഒപ്പം അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വൻ വിജയമായി മാറിയിരുന്നു. നേരം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരം പിന്നീട് കവി ഉദേശിച്ചത്, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിൽ നായിക വേഷത്തിൽ എത്തിയിരുന്നു. താരത്തിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് ഷിബുവും ജാക്ക് ഡാനിയൽസും.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നേരം സിനിമയിൽ നിവിൻ പോളിയുടെ അനിയത്തിയായി എത്തിയ താരം പിന്നീട് ദിലീപുമായി അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. അൽഫോൺസ്, ജൂഡ് ആന്റണി തുടങ്ങിയവർ നല്ല കൂട്ടുകാരനാണെന്നും ഡിഗ്രി പഠിക്കുമ്പോളാണ് നേരം എന്ന സിനിമയിൽ അവസരം ലഭിച്ചതെന്നും അതിനാൽ പിന്നീട് സിനിമയിലേക്കുള്ള തന്റെ നല്ല നേരം തെളിഞ്ഞെന്നും അഞ്ജു പറയുന്നു.

പിന്നീട് ഓം ശാന്തി ഓശാന വഴി സിനിമയെ കൂടുതൽ അടുത്തറിഞ്ഞെന്നും പിന്നീട് ഡിഗ്രി അവസാന വർഷമായപ്പോൾ ആസിഫ് അലിയുടെ കവി ഉദേശിച്ചത് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു. പക്ഷേ ഞാൻ പ്രകാശൻ എന്ന സിനിമക തനിക്ക് നല്ല അവസരങ്ങൾ നേടി തന്നെന്നും അതുവഴി ദിലീപ് നായകനായ ജാക്ക് ഡാനിയൽസിൽ കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അഞ്ജു പറയുന്നു.

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്നു കെ സുരേന്ദ്രൻ

നല്ല സിനിമകൾ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ നായികയാകണമെന്ന് നോക്കത്തില്ലന്നും നല്ല വേഷങ്ങൾക്ക് മുൻഗണന നൽകും, ഷൂട്ടിംഗ് സമയത്ത് ദിലീപേട്ടൻ ഒരുപാട് സഹായിച്ചെന്നും അഭിനയത്തിൽ പോരായിമ ഉണ്ടെങ്കിൽ പറഞ്ഞു തരുമായിരിന്നുവെന്നും അഞ്ജു പറയുന്നു. മോഡലിംഗ് രംഗത്ത് ആദ്യം പോക്കറ്റ് മണിക്ക് വേണ്ടി പോയിരിന്നുവെന്നും പിന്നീട് അതുവഴിയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത് ഇനി സ്വന്തമായി രൂപകൽപന ചെയ്ത വീടാണ് സ്വപനമെന്നും അഞ്ജു കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS