NATIONAL NEWSപോപ്പുലർ ഫ്രണ്ടിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ അടക്കം നിരവധി പേരെ പോലീസ് അറെസ്റ്റ്‌...

പോപ്പുലർ ഫ്രണ്ടിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ അടക്കം നിരവധി പേരെ പോലീസ് അറെസ്റ്റ്‌ ചെയ്യുന്നു

follow whatsapp

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ വ്യാപകമായി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും, സംസ്ഥാന പ്രസിണ്ടന്റിനെ അടക്കമുള്ളവരെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കെ അവസ്തിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഉത്തർപ്രദേശിൽ ഡിസംബറിൽ നടത്തിയ വ്യാപക ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 28 ഓളം പേരെ പോലീസ് നേരെത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. സംസ്ഥാനത്തെ ലക്‌നൗ, ഷാംലി, മുസാഫർനഗർ തുടങ്ങിയ ജില്ലകളിലാണ് വ്യാപക ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി വാഹനങ്ങളും പൊതുമുതലുകളും നശിപ്പിച്ചിരുന്നു.

- Advertisement -

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ 120 കോടി രൂപയോളം പോപ്പുലർ ഫ്രണ്ട് ഇറക്കിയതായും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

spot_img