പാലക്കാട് : പോലീസിനെ കണ്ട് ഭയന്നോടിയ പതിനാറ് വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്കാട് സ്വദേശി കുമാറിന്റെ മകൻ ആകാശിനെയാണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടിയിരുന്നു എന്നാൽ ആകാശ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ആകാശിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു.
പോലീസ് ആകാശിനെ അന്വേഷിച്ച് വീട്ടിലെത്തും എന്ന് കരുതിയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ആകാശും സുഹൃത്തുക്കളും മോഷ്ടിച്ച ബൈക്കിലാണ് കറങ്ങി നടന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.