പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം ; പോലീസിനെ രൂക്ഷ വിമർശനവുമായി അരുൺ ഗോപി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ഉയർന്നുവരുന്ന പ്രതിഷേധ സമരങ്ങളെ പോലീസ് അതി ക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നടത്തിയ മാർച്ചിൽ പ്രവർത്തകരെ പിണറായി സർക്കാരിന്റെ പോലീസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സമരത്തിൽ പങ്കെടുക്കുന്നവർക്ക് നേരെ പോലീസിന്റെ ക്രൂരമർദ്ദന മുറ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ അരുൺ ഗോപി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ് വായിക്കാം.

പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം..!!ന്യായമായ പ്രതിഷേധങ്ങൾ അടിച്ചമർത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്.