പോലീസുകാർക്ക് നേരെ അസഭ്യവും വ-ധഭീ-ഷണിയും: അലനും താഹയ്ക്കുമെതിരെ വീണ്ടും കേസെടുത്തു

കൊച്ചി: പന്തീരാങ്കാവ് യു എ പി എ കേസിൽ അറസ്റ്റിലായ അല്ലെന്നും തഹയ്ക്കുമെതിരെ വീണ്ടും കേസ്. പോലീസ് ഉദ്യോഗസ്ഥരെ ജയിലിൽ കഴിയവേ ഭീ-ഷണിപ്പെടുത്തിയത് സംബന്ധിച്ചാണ് കേസെടുത്തത്. ഇരുവരും ക്വറന്റിൻ ലംഘിക്കുകയും പോലീസുകാർക്ക് നേരെ വ-ധഭീ-ഷണി മുഴക്കുകയും ചെയ്ത സംഭവത്തിലാണ് കൊച്ചി കാക്കനാട് ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്.

ജയിലിൽ കഴിയുമ്പോൾ അലനും താഹയും ജയിൽ ജീവനക്കാരെ അസഭ്യം പറയുകയാണെന്നും നിയമപരമായി ജയിലിൽ പാലിക്കേണ്ട കാര്യങ്ങൾ ഇവർ അനുസരിക്കുന്നില്ലെന്നും ജയിൽ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇവരെ പ്രശ്നത്തിൽ നിന്നും അനുനയിപ്പിക്കാൻ ശ്രമിക്കുന്നവരെ ജയിലിന് പുറത്ത് വെച്ച് കൈകാര്യം ചെയ്യുമെന്നുള്ള തരത്തിലും ഭീ-ഷണി ഉയർത്തുന്നതായും പറയുന്നുണ്ട്.