തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൂജപ്പുരയിൽ പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ച എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറെസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ മഹല്ല് കമ്മിറ്റികൾ നടത്തുന്ന പ്രധിഷേധ പ്രകടനങ്ങളിൽ തീവ്ര സ്വഭാവമുള്ള എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനയിലെ ആളുകളെ നുഴഞ്ഞു കയറുന്നുണ്ടെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. അതിന് ശേഷമാണു അനുമതിയില്ലാതെ പ്രധിഷേധവുമായി ഇവർ എത്തിയത്. തുടർന്ന് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക് വാദങ്ങൾ നടന്നിരുന്നു.