അരൂർ : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും യുവാവിനെയും ഒരു വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. എരമല്ലൂർ സ്വദേശി വിദ്യാമോൾ (34), ശ്രീക്കുട്ടൻ (33) എന്നിവരെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാമോളെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു വർഷം നീണ്ട പോലീസ് അന്വേഷണത്തിൽ ഒടുവിലാണ് വിദ്യാമോൾ അറസ്റ്റിലായത്. ഒളിച്ചോടിയതിന് ശേഷം വിദ്യാമോളും കാമുകനും പലയിടങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ ഇരുവരും താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഒളിച്ചോടി ഒരു വർഷം കഴിഞ്ഞതിനാൽ പോലീസ് അന്വേഷണം അവസാനിപ്പിച്ച് കാണും എന്ന് കരുതിയാണ് ഇരിങ്ങാലക്കുടയിൽ സ്ഥിരതാമസമാക്കിയത്. അറസ്റ്റ് ചെയ്ത ഇരുവരെയും ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.