കണ്ണൂർ : സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് അറസ്റ്റിലായ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവർ സദാചാര ആക്രമണം നടത്തിയെന്നും. പോലീസിൽ നിന്ന് മാനുഷീക പരിഗണന ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ജാമ്യം ലഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്.
തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും മൊബൈൽ ഫോണുകൾ പോലീസിന്റെ കൈവശമാണെന്നും. മകളുടെ ഫോണിലുള്ള ചിത്രങ്ങളും,വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പോലീസ് സ്റ്റേഷനിൽ നിന്നാണെന്നും പരാതിയിൽ പറയുന്നു. താനും ഭർത്താവും കുടുംബവും എല്ലാം സിപിഎം അനുഭാവികൾ ആണെന്നും രേഷ്മയുടെ പരാതിയിൽ പറയുന്നു.
അണ്ടല്ലൂരിലെ വീട്ടിൽ നിന്നും കഴിഞ്ഞ 22 നാണ് മാഹി പോലീസ് രേഷ്മയുടെയും മകളുടെയും ഫോൺ കസ്റ്റഡിയിൽ എടുത്തത്. വനിതാ പോലീസ് കൂടെയില്ലാതെയാണ് പോലീസ് സംഘം വീട്ടിൽ എത്തിയതെന്നും ഫോൺ വാങ്ങി പോയ പോലീസ് പിറ്റേദിവസം സ്റ്റേഷനിൽ എത്താൻ ആവിശ്യപെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ തന്നെ രാവിലെ 9 മുതൽ രാത്രി 10.30 വരെ തടഞ്ഞ് വെച്ചെന്നും ശുചിമുറിയിൽ പോകേണ്ട പോലും അനുവദിച്ചില്ലെന്നും രേഷ്മ നൽകിയ പരാതിയിൽ പറയുന്ന.
സ്റ്റേഷൻ ജാമ്യം ലഭികേണ്ട കുറ്റമായിരുന്നിട്ടും തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് അർദ്ധരാത്രിയാണെന്നും സ്റ്റേഷനിൽ വെച്ച് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനു മോഹൻ തനിക്ക് നേരെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും രേഷ്മ പറയുന്നു. പോലീസ് സ്റ്റേഷനിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട പരിഗണയോ അവകാശങ്ങളോ ലഭിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രേഷ്മ പറഞ്ഞു.
പോലീസ് നിരീക്ഷണ പ്രദേശമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വീട്ടിലേക്ക് ബോംബേറ് ഉണ്ടായതായും. ബോംബേറിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം നടന്നത്. നിരവധി നേതാക്കളുടെ പേരുകളും രേഷ്മ പരാതിയിൽ പറയുന്നു.