പോലീസ് ഉദ്യോഗസ്ഥർക്ക് മോഹൻലാലിന്റെ വിശ്വാഭാരതി ഫൌണ്ടേഷന്റെ കരുതലായി 600 പിപിഇ കിറ്റുകൾ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കായി പ്രതിരോധ ഉപകരണങ്ങൾ ഡി ജി പിയ്ക്ക് കൈമാറി മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷൻ. റോഡുകളുലും പൊതു സ്ഥലങ്ങളിലും മറ്റും ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടവിധത്തിലുള്ള സുരക്ഷ സംവിധാനങ്ങളുടെ കുറവ് മൂലം പലപ്പോഴും രോഗം ബാധിക്കാറുണ്ട്. ഇതിനെ തുടർന്നാണ് വിശ്വശാന്തി ഫൌണ്ടേഷൻ ഇത്തരമൊരു സഹായം പോലീസ് ഉദ്യോഗസ്ഥർക്കായി നൽകാൻ തീരുമാനിച്ചത്.

ഫൌണ്ടേഷൻ ഡയറക്ടർ മേജർ രവി പോലീസ് ആസ്ഥാനത്തെത്തി ഡി ജി പിയ്ക്ക് കിറ്റുകൾ കൈമാറി. റൈൻ കോട്ടും ഫേസ് ഷീൽഡ് മാസ്കും ഗ്ലൗസും അടക്കമുള്ള സുരക്ഷ ഉപകരണങ്ങളാണ് നൽകിയത്.