പോലീസ് യൂണിഫോമിൽ മദ്യം വാങ്ങാൻ എത്തിയ പോലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്ക് ഡൌൺ കാരണം നീണ്ട ഇടവേളക്ക് ശേഷം കർശന ഉപാധികളോടെ തുറന്ന മദ്യശാലകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയായ ട്വിറ്റെർ അടക്കം ഉള്ള പ്ലാറ്റുഫോമുകളിൽ മദ്യം വാങ്ങി പോകുന്ന ഒരു പോലീസുകാരന്റെ ഫോട്ടോയാണ് വൈറലാകുന്നത്.

പശ്ചിമബംഗാളിലെ ബെർഹംപൂരിലെ ആൾ തിരക്ക് ഒഴിഞ്ഞ മദ്യശാലയിലാണ് ഇ പോലീസ് ഉദ്യോഗസ്ഥൻ മുഖം മറച്ച് മദ്യം വാങ്ങാൻ എത്തിയത്. ഇൻസ്‌പെക്ടറുടെ യൂണിഫോം ധരിച്ച പോലീസുകാരൻ വൈകിട്ട് 4:30 കഴിഞ്ഞപ്പോളാണ് മദ്യ വാങ്ങാൻ ഹെൽമെറ്റ്‌ ധരിച്ചു വന്നത്.

  സിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

മാധ്യമ പ്രവർത്തകർ അടക്കം ഇയാൾ ആരാണ് എന്ന് അന്വേഷിച്ചു അടുത്ത് ചെന്നെങ്കിലും ബൈക്കിൽ കേറി രക്ഷപെടുകയായിരുന്നു. ഹെൽമെറ്റ്‌ ധരിച്ച പോലീസ്ക്കാരൻ ലോക്ക് ഡൌൺ ചട്ടങ്ങൾ തെറ്റിച്ചാണ് ക്യുവിൽ നിന്നതെന്ന് മദ്യം വാങ്ങാൻ എത്തിയ ജനങ്ങൾ ആരോപിക്കുന്നു.

Latest news
POPPULAR NEWS