പോലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ അച്ഛനും മകൾക്കും നേരെ പോലീസ് അധിക്ഷേപം

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ അച്ഛനും മകൾക്കും നേരെ അധിക്ഷേപം. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. പരാതി നൽകാനെത്തിയ കള്ളിക്കോട് സ്വദേശി സുദേവനും മകൾക്കുമാണ് ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ആഴ്ച കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും നടപടി ഇല്ലാത്തതിനാൽ വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തിയ സുദേവനോട് എസ് ഐ അപമാര്യാദയായി പെരുമാറുകയായിരുന്നു. പരാതി നോക്കാൻ മനസില്ല ഇവിടെ ഇങ്ങനെയാണ് എന്ന് തുടങ്ങി വളരെ മോശമായ രീതിയിലാണ് പെരുമാറിയത്. പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറുന്ന വീഡിയോ വൈറലായതോടെ എഎസ്‌ഐ ഗോപകുമാറിനെ സ്ഥലം മാറ്റി.

Also Read  കോവിഡ് 19: തോമസ് ഐസക്കിന്റെ കഴിവുകേടുകൾ മറച്ചുവെയ്ക്കാൻ കേന്ദ്രസർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ