പോസ്റ്റോഫീസുകൾ കേന്ദ്രീകരിച്ച് ഒന്നേക്കാൽ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : പോസ്റ്റോഫീസുകൾ കേന്ദ്രീകരിച്ച് ഒന്നേക്കാൽ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നോളം പോസ്റ്റോഫീസുകളിൽ തട്ടിപ്പ് നടത്തിയ കല്ലേകുളങ്ങര സ്വദേശിനി പ്രേമായാണ് അറസ്റ്റിലായത്. ചന്ദ്രനഗർ,ഒലവക്കോട്,കല്ലേകുളങ്ങര, പോസ്റ്റോഫീസുകളിൽ ഇടപാട് നടത്തിയവരെയാണ് ഏജന്റായ യുവതി തട്ടിപ്പിനിരയാക്കിയത്.

നിക്ഷേപരിൽ നിന്ന് പണം വാങ്ങുകയും എന്നാൽ പണം പോസ്‌റ്റോഫീസിൽ അടക്കാതെയുമാണ് യുവതി തട്ടിപ്പ് നടത്തിയത്. പോസ്റ്റോഫീസ് ഏജന്റായതിനാൽ നിക്ഷേപകർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. നിക്ഷേപരിൽ നിന്നും സ്വീകരിച്ച പണം സ്വന്തം ആവശ്യങ്ങൾ ഉപയോഗിക്കുകയായിരുന്നു. തിരിമറിക്കു പോസ്‌റ്റോഫീസിൽ ചില ഉദ്യോഗസ്ഥരും കൂട്ട് നിന്നതായും പൊലീസിന് വിവരം ലഭിച്ചു.

  നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

Latest news
POPPULAR NEWS