പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കുകയും 20 പവൻ തട്ടിയെടുക്കയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ. പതിനേഴ് വയസുകാരിയെ പ്രണയം നടിച്ച് നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച ആലംകോട് സ്വദേശി നിസാർ മൻസിൽ അൽനാഫിയാണ് അറസ്റ്റിലായത് കൂടാതെ പെൺകുട്ടിയുടെ സഹോദരിയുടേത് ഉൾപ്പെടെയുള്ള 20 പവൻ സ്വർണാഭരണങ്ങളും യുവാവ് തട്ടിയെടുത്തു.

ഇയാളെ ഒളിവിൽ കഴിയാനും സ്വർണാഭരണം പങ്കിട്ടെടുക്കുകയും ചെയ്ത പ്രതിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി സോണി ജോർജിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ്‌ടു വിന് പഠിക്കുമ്പോഴാണ് പ്രതി പെൺകുട്ടിയുമായി അടുക്കുന്നത് അടുപ്പം പ്രണയമാകുകയും തുടർന്ന് പെൺകുട്ടിയെ പ്രതി നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയുമായിരുന്നു. സ്വർണാഭരണങ്ങൾ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി തുടർന്ന് പോലീസ് ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡനവിവരവും സ്വർണഭരണം തട്ടിയെടുത്തതും പുറത്ത് പറഞ്ഞത്.