പ്രണയമുണ്ട് തന്റെ വിജയങ്ങൾക്ക് പിന്നിലും ആ പ്രണയമാണ് ഒന്നിക്കുമോ എന്നറിയില്ല ; പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ

അഭിനയിച്ച സിനിമകളിൽ പലതും ഹിറ്റ് ആയി മാറിയ ഭാഗ്യ താരമാണ് അനുശ്രീ. തരാം ഇപ്പോൾ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയിലെ മുൻനിര നായകന്മാരുടെ നായകിയായി അഭിനയിച്ചു പ്രേക്ഷക ശ്രദ്ധനേടിയ താരം ചെറിയ കാലയളവിനുള്ളിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തനിക്കും ഒരു പ്രണയമുണ്ടെന്ന് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.

എന്നാൽ പ്രണയിക്കുന്ന വ്യക്തി സിനിമയിൽ നിന്നുമുള്ള ആളല്ലന്നും തന്നെ മനസിലാകുന്ന ഒരാളാണെന്നുമാണ് താരം പറയുന്നത്. താൻ കൈ വരിച്ച എല്ലാ വിജയങ്ങൾക്കും അച്ഛനും അമ്മയും ചേട്ടനും പിന്നെ ഇ പ്രണയവുമാണ് പിന്നിലെന്നും അനുശ്രീ പറയുന്നു.ഒരുമിച്ച് ജീവിതത്തിലേക്ക് പോകുമോയെന്ന് പറയാൻ കഴിയില്ലെന്നും ഇനി ഒരുപാട് വേഷങ്ങൾ അഭിനയിക്കാനുണ്ടെന്നും അനുശ്രീ പറയുന്നു.

സിനിമ നടിയായതിന് ശേഷം പ്രണയ ലേഖനങ്ങൾ ഒന്നും ലഭിക്കാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ തനിക്ക് നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ അടുത്തകാലത്ത് ഒരു പ്രേമലേഖനം തന്നുവെന്നും അത് താൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട് അടുത്ത ദിവസങ്ങളിൽ തന്നെ അത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാമെന്നും അനുശ്രീ പറയുന്നു.