പ്രണയവിവാഹമായിരുന്നു പക്ഷെ 15 ദിവസം കഴിഞ്ഞതിന് ശേഷം ഭർത്താവിനെ കണ്ടിട്ടില്ല ; തുറന്ന് പറഞ്ഞ് കനക

മലയാള സിനിമയിൽ ഒരുപാട് ആരാധകരെ സമ്പാദിച്ച നടിയാണ് കനക. മികച്ച വേഷങ്ങളിൽ അഭിനയിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിൽ അടക്കം ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങി മുൻനിര താരങ്ങളുടെ ഒപ്പം അഭിനയിച്ചാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അഭിനയവും സൗന്ദര്യവും കൊണ്ട് തിളങ്ങി നിന്ന താരത്തിന്റെ ഡേറ്റിനായി മുൻ നിര സംവിധായകർ പോലും ഒരുക്കാലത്ത് കാത്തുനിന്നിരുന്നു.

നരസിംഹം, കുസൃതി കുറുപ്പ്, ഗോളാന്തരവർത്ത തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ് താരം മലയാളത്തിൽ ശ്രദ്ധനേടുന്നത്. മുകേഷ് നായകനായി എത്തി വൻ താര നിര അണിനിരന്ന ഗോഡ്ഫാദർ എന്ന ചിത്രം വഴിയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ സിനിമയുടെ കഥയിൽ പോലും അനാവശ്യമായി ഇടപെടുന്ന കനകയുടെ അമ്മ കാരണം താരം പതിയെ സിനിമകളിൽ നിന്നും അപ്രതീക്ഷിതമാവുകയായിരുന്നു.

  ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

കനക മാനസിക രോഗിയാണെന്നും, മരണപെട്ടുവെന്നും ഇടക്ക് വാർത്തകൾ പ്രചരിച്ചിരിന്നു എന്നാൽ ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ അച്ഛനാണ് എന്ന് ആരോപിച്ചു കനക തന്നെ രംഗത്ത് എത്തിയിരുന്നു. കാലിഫോർണിയിലെ മെക്കാനിക്കൽ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലിൽ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തിരുന്നു എന്നാൽ ഇവർ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളു. പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദാസാണെന്നും താരം പറഞ്ഞിരുന്നു.

Latest news
POPPULAR NEWS