ഇടുക്കി : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ച സംഭവത്തിൽ യുവാവ് പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അയക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് മുടി മുറിച്ചത്.
പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇയാൾ പെൺകുട്ടിയുടെ അടുത്തേക്ക് വന്നു. പ്രതിയിൽ നിന്നും രക്ഷ നേടാൻ പെൺകുട്ടി കത്രിക കയ്യിലെടുക്കുകയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് ഇയാൾ പെൺകുട്ടിയുടെ മുടി മുറിച്ചത്.
പെൺകുട്ടിയുടെ അയൽവാസിയായ സുനിൽ നേരത്തെ പലതവണ പ്രണയാഭ്യർത്ഥന നടത്തിയതായും അപ്പോഴൊക്കെ പെൺകുട്ടി നിരസിച്ചതായും പറയുന്നു.