ജയറാം നായകനായ വെറുതെയല്ല ഭാര്യ എന്ന സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് നിവേദിത. പിന്നീട് മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം തെലുങ്ക് സിനിമകളിൽ മുന്നിര നായകന്മാരുടെ നായികയായി അവസരം കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി സമയം പങ്കിടാറുള്ള താരത്തിനോട് പ്രണയം വിവാഹം എന്നീ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം പറയാൻ താല്പര്യമില്ല എന്നാണ് മറുപടി നൽകിയത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം താരം നൽകിയ അഭിമുഖത്തിൽ പ്രണയം വിവാഹം എന്നീ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ഇപ്പോൾ പ്രേമിക്കാനോ വിവാഹം കഴിക്കാനോ താല്പര്യമില്ലന്നും വിവാഹ സമയമാകുമ്പോൾ അതിന് പൂർണ മനസ്സോടെ സമ്മതിക്കുമെന്നും താരം മറുപടി നൽകുന്നു.
സിനിമയിൽ പൂർണ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോൾ തീരുമാനമെന്നും ഭാവിയിൽ ഒരു സിനിമ തന്നെ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവേദിത വെളിപ്പെടുത്തുന്നു. ഡേറ്റ് ക്ലാഷ് കാരണമാണ് ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്യാൻ കഴിയാഞ്ഞതെന്നും എന്നാൽ ദൃശ്യം തമിഴ് റീമേക്കിൽ കമൽ ഹാസന്റെ മകളായി വേഷമിടാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു. ചാപ്പാകുരിശ്, തട്ടത്തിൻ മറയത്ത്, റോമൻസ് തുടങ്ങിയ ചിത്രങ്ങളിൽ നിവേദിത അഭിനയിച്ചിട്ടുണ്ട്.