പ്രണയ നൈരാശ്യത്തെ തുടർന്ന് കായംകുളത്ത് ആത്മഹത്യ ചെയ്ത അർച്ചനയുടെ ഓഡിയോ റെക്കോർഡുകൾ പുറത്ത്

പ്രണയ നൈരാശ്യത്തെ തുടർന്ന് കായംകുളത്ത് ആത്മഹത്യ ചെയ്ത അർച്ചനയുടെ ഓഡിയോ റെക്കോർഡുകൾ പുറത്ത്. ബിഎസ്‌സി നഴ്‌സിംഗ് അവസാന വർഷ വിദ്യാർത്ഥിയായിരുന്ന അർച്ചന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമാണ് അർച്ചനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

നേരത്തെ തന്നെ ആർച്ചന ആത്മഹത്യക്ക് വേണ്ടി തയ്യാറായിരുന്നതായാണ് ഓഡിയോ സന്ദേശത്തിൽ നിന്നും വ്യക്തമാകുന്നത്. കൂട്ടുകാരിൽ ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താൻ ഒതളങ്ങ അലമാരയിൽ സൂക്ഷിക്കുന്നതായും പക്ഷെ ആരോ അത് എടുത്ത് മാറ്റിയെന്നും ശബ്ദ സന്ദേശത്തിൽ അർച്ചന പറയുന്നു. ഞാൻ ഒന്നും ചെയ്യില്ല എന്ന വിശ്വാസമാണ് അയാൾക്കെന്നും എല്ലാം ശരിയായി വന്നപ്പോൾ അലമാരയിൽ വച്ചിരുന്ന ഒതളങ്ങ കാണാനില്ല എന്നുമൊക്കെയാണ് അർച്ചന സുഹൃത്തിന് അയച്ച മെസേജിൽ പറയുന്നത്. അന്ന് വലിയ വിഷയമായെന്നും അച്ഛൻ പറഞ്ഞതായും അർച്ചന പറയുന്നുണ്ട്.

എന്നെ വിളിച്ചിറക്കി കൊണ്ട് പോകാനൊന്നും ഞാൻ പറഞ്ഞിട്ടില്ല വീട്ട്കാർ സമ്മതിക്കുന്നത് വരെ കാത്തിരിക്കാമെന്നാണ് പറഞ്ഞത്. പക്ഷെ പുള്ളി പറഞ്ഞത് കേസ് കൊടുക്കാനാണ് വേറൊരു പെണ്ണിനും കേട്ട് നിൽക്കാൻ പറ്റാത്ത കാര്യങ്ങളാണ് പുള്ളി പറഞ്ഞതെന്നും അർച്ചന പറയുന്നു. എനിക്ക് കല്യാണം കഴിക്കണം എന്നാലും നമ്മുടെ ബന്ധം ഇങ്ങനെ തുടരാം എന്നാണ് പുള്ളി പറഞ്ഞത്. ഞാൻ സിൻസിയറായാണ് സ്നേഹിച്ചത് തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല എന്നിട്ടും എന്നെ ചതിച്ചില്ലെ. അതിന് പകരം വീട്ടാനൊന്നും എനിക്ക് പറ്റില്ല. ആ പെണ്ണിനെ വിളിച്ചു കല്യാണം മുടക്കാനും പറ്റില്ല ഞാൻ അത്തരക്കാരിയല്ലെന്നും അർച്ചന പറയുന്നു.

അല്ലെങ്കിലും ആകുട്ടി എന്ത് ചയ്തു അയാൾ സുഖമായി ജീവിക്കട്ടെ. പക്ഷെ എനിക്കുറപ്പാണ് അയാളുടെ ജീവിതം വിജയിക്കാൻ പോകുന്നില്ലെന്ന്. എനിക്കെല്ലാം നഷ്ടപ്പെട്ടു ഇനി പ്രതീക്ഷ പഠനത്തിൽ മാത്രമാണ്. എല്ലാവരും പറയുന്നത് അവൻ പോയത് നന്നായി എന്നാണ് പക്ഷെ ഞാൻ സ്നേഹിച്ചതല്ലേ വിഷമം ഇല്ലാതെ ഇരിക്കില്ലല്ലോ കുറച്ച് കഴിയുമ്പോൾ എല്ലാം മാറും.

അയാൾക്ക് കല്ല്യാണം കഴിച്ച് ജീവിതം അടിച്ച് പൊളിക്കാനാണ് ആഗ്രഹം എന്റെ ലൈഫ് പോകുന്നതൊന്നും അയാൾക് വിഷയമല്ല. ദൈവം ഉണ്ടല്ലോ എവിടെയെങ്കിലും വച്ചു ഒരു താഴ്ചയുണ്ടാകും. അർച്ചന ശബ്ദ സന്ദേശത്തിൽ പറയുന്നു.