പ്രണയ വിവാഹത്തെ കുറിച്ചും പിന്നീട് ബന്ധം വേർപ്പെടുത്തിയതിനെ കുറിച്ചും ചലച്ചിത്ര താരം ലെന പറയുന്നു

മലയാള സിനിമയിൽ അന്നും ഇന്നും യുവതാരത്തെ പോലെ നിറഞ്ഞു നിൽക്കുന്ന നടിയാണ് ലെന. ഒരുപാട് സിനിമകളിൽ അഭിനയിച്ച താരം നായിക, അനിയത്തി, അമ്മ, വില്ലത്തി വേഷങ്ങളിലും വേഷമിട്ടുണ്ട്. 1998 ൽ ഇറങ്ങിയ സ്നേഹം എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമയിൽ മാത്രമല്ല പരമ്പരകൾ, ആൽബങ്ങൾ എന്നിവയിലും ലെന ഭാഗമായിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലെനക്ക് ലഭിച്ചിട്ടുണ്ട്.

മികച്ച സീരിയൽ നടിക്കുള്ള അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. 100 ൽ അധികം സിനിമകളിൽ അഭിനയിച്ച താരം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ തന്നെയുള്ള അഭിലാഷ് കുമാറുമായി 2004 ൽ വിവാഹം കഴിഞ്ഞെങ്കിലും പിന്നീട് ഏറെനാൾ കഴിയുന്നതിന് മുൻപേ ബന്ധം വേർപിരിയുകയിരുന്നു. ഇപ്പോൾ തന്റെ പഴയ കാര്യങ്ങൾ തുറന്ന് പറയുകയാണ് താരം.

ചെറുപ്പം മുതൽ പ്രണയമുണ്ടായിരുന്നു താൻ 6 ക്ലാസ്സിൽ പഠിച്ചപ്പോൾ ഏഴാം ക്ലാസ്സിലെ അഭിലാഷിന് തന്നോട് പ്രണയമുണ്ടെന്ന് അറിഞ്ഞിരിന്നുവെന്നും താൻ പോകുന്ന വഴിയെല്ലാം അഭിലാഷ് പുറകെ വരുമായിരുന്നു എല്ലാവരും തങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ ലെനയും അത് അംഗീകരിച്ചുവെന്നും പക്ഷേ പ്രണയം പഠനത്തെ ബാധിക്കരുതെന്ന വാശി ഇരുവർക്കും ഉണ്ടായിരുന്നുവെന്നും ലെന പറയുന്നു. നിഷ്കളങ്കതയും പവിത്രവുമായ പ്രണയമായിരുന്നു തങ്ങളുടെതെന്നും പരസ്പരം കാണുമ്പോൾ മൊയ്‌തീനെയും കാഞ്ചനമാലയെ പോലെ ചിരിക്കുമായിരുന്നു.

പിന്നീട് സ്ഥിരം ഫോൺ വിളികളും, ബെൽ അടിച്ചിട്ട് കട്ടാകുക തുടങ്ങിയ കാര്യങ്ങളിലേക്ക് പ്രണയം എത്തിയെന്നും എട്ടാം ക്ലാസ്സിൽ വെച്ച് പ്രണയം അമ്മയോട് പറഞ്ഞപ്പോൾ പ്രായത്തിന്റെതാണ് ഇപ്പോൾ പഠിക്കാനുമാണ് ഉപദേശം കിട്ടിയത്, പത്തിൽ റാങ്ക് ഹോൾഡ് ലഭിച്ചെന്നും അപ്പോളേക്കും സ്കൂൾ മാറിയ അഭിലാഷിനോട് നിരന്തരം ഫോൺ വിളി തുടർന്നെന്നും താരം പറയുന്നു. ബുദ്ധിജീവികളേ പോലെയാണ് കൂടുതലും സംസാരിച്ചതെന്നും പ്രണയ രീതിയിൽ അധികം സംസാരിച്ചിട്ടില്ല, പ്രണയം എപ്പോളും മധുരമാണെന്നും അത് അനുഭവിക്കുന്നവർക്ക് മാത്രം മനസിലാകുമെന്നും ലെന പറയുന്നു