പ്രണവും കല്ല്യാണിയും പ്രണയത്തിൽ ? ; പ്രതികരണവുമായി മോഹൻലാൽ

വർഷങ്ങളായി മലയാള സിനിമയിക്ക് ഹിറ്റ്‌ സിനിമകൾ സമ്മാനിക്കുന്ന കൂട്ടുകെട്ടുകളാണ് മോഹൻലാൽ പ്രിയദർശൻ കോംബോ. ഇരുവരും സിനിമ സ്വപനം കണ്ട് നടന്നവരും പിന്നീട് സിനിമയിൽ എത്തി വിജയങ്ങൾ കൈ വരിച്ചവരുമാണ്. സിനിമ മേഖലയിലെ അടുത്ത ബന്ധം കുടുംബ കാര്യങ്ങളിലും ഇവർ നിലനിർത്താറുണ്ട്.

ഷോപ്പിങ്, യാത്രകൾക്കും മറ്റും ഇരുവരുടെയും ഭാര്യമാർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും അടുത്ത സുഹൃത്തുക്കളാണ്. ആദി എന്ന സിനിമയിൽ പ്രണവ് നായക വേഷത്തിൽ എത്തിയപ്പോൾ കല്യാണി ആശംസകകളുമായി എത്തിയിരുന്നു. പ്രണവും താനും പ്രണയത്തിലാണെന്ന് ചിലർ പറഞ്ഞപ്പോൾ ഒരുപാട് ചിരിച്ചിട്ടുണ്ടെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ കല്യാണി പറഞ്ഞത്.
mohan lal latest
എന്നാൽ ഇ കാര്യങ്ങളെ കുറിച്ചും മോഹൻലാലും അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. പ്രണവും കല്യാണിയും താനും പ്രിയദർശനും പോലെ അടുത്ത സുഹൃത്തുക്കളാണെന്നും ഇരുവരും ഒരുപാട് നേരം സംസാരിക്കുകയും സെൽഫികൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്കാറുണ്ടന്നും അങ്ങനെയൊകെ ചെയ്താൽ പ്രണയത്തിലാകുമോ എന്നാണ് മോഹൻലാൽ ചോദിച്ചത്. അവരെ കുറിച്ച് അനാവശ്യ വിവാദമുണ്ടാകുന്നവരോട് ഒന്നും പറയാനില്ലെന്നും സമയമാകുമ്പോൾ എല്ലാം പ്രിയൻ പറയുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Also Read  സ്വാതി ടീച്ചറെ കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളികളയും, ടീച്ചറെപ്പോലുള്ളവരാണ് യഥാർത്ഥ ഗുരുക്കൻമാർ: അധ്യാപികയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി