പ്രണവ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഡൽഹി: മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. പ്രണവ് മുഖർജിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു യുഗം കടന്നു പോവുകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പൊതുജീവിതത്തിലെ ഒരു മഹത്തായ ഒരു മുനിയുടെ മനോഭാവത്തോടെ അദ്ദേഹം ഭൂമിയെ സേവിച്ചു. രാജ്യത്തിന് ഏറ്റവും നല്ല ഒരു പുത്രനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിൽ രാജ്യം ഒന്നാകെ വിലപിക്കുകയാണ്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം നേരുകയും ചെയ്തു.

രാജ്യത്തിന്റെ വികസന പാതയിൽ മായാത്ത മുഖമുദ്ര പതിച്ച വ്യക്തിയാണ് പ്രണവ് മുഖർജി. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രാഷ്ട്രത്തിന്റെ പ്രഥമ പൗരനെന്ന നിലയിൽ ജനങ്ങളുമായി കൂടുതൽ അടുക്കുകയും എല്ലാവരുമായി അടുത്ത ബന്ധവുമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചുകൊണ്ട് പറഞ്ഞു. പൊതു സന്ദർശനത്തിനായി രാഷ്ട്രപതി ഭവന്റെ കവാടങ്ങൾ തുറന്നു കൊടുത്ത വ്യക്തിയാണ്. ഹിസ് എക്ലലൻസി എന്ന ഉപയോഗം നിർത്തുന്നതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തീരുമാനം ചരിത്രപരമായിരുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

Also Read  പ്രസവിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഹോസ്പിറ്റലിൽ പോകാൻ വാഹനം ലഭിച്ചില്ല: ഒടുവിൽ സഹായിച്ചത് പോലീസ് കോൺസ്റ്റബിൾ, കുഞ്ഞിന് പോലീസുകാരന്റെ പേരിട്ടു യുവതിയും കുടുംബവും