Friday, March 1, 2024
-Advertisements-
KERALA NEWSപ്രതികൾ എവിടെയുണ്ടെന്ന് നിങ്ങൾക്കറിയാമെന്നും അവരെ പിടികൂടാൻ ആർജവം കാണിക്കാം, കുമ്പിട്ടുകൊള്ളൂ അല്ലാതെ മുട്ടിലിഴയരുതെന്ന് പോലീസിനോട് ബിജെപി...

പ്രതികൾ എവിടെയുണ്ടെന്ന് നിങ്ങൾക്കറിയാമെന്നും അവരെ പിടികൂടാൻ ആർജവം കാണിക്കാം, കുമ്പിട്ടുകൊള്ളൂ അല്ലാതെ മുട്ടിലിഴയരുതെന്ന് പോലീസിനോട് ബിജെപി നേതാവ്

chanakya news
-Advertisements-

കോട്ടയം: വാഴൂർ എൻ എസ് എസ് കോളേജിൽ എ.ബി.വി. പി പ്രവർത്തകരെ ക്രൂരമായി മർദിച്ച എസ് എഫ് ഐ പിടിക്കാതെയുള്ള നടപടിയിലും, കോളേജിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ലെന്നു പറഞ്ഞുകൊണ്ട് സ്വന്തം അച്ഛനെ ഫോണിൽ വിളിച്ചു പ്രശ്നങ്ങൾ പറഞ്ഞപ്പോൾ തന്റെ മകനെ കൂട്ടികൊണ്ട് പോകാൻ പിതാവ് കോളേജിലെത്തി. ഈ സമയം പോലീസ് കോളേജിൽ എത്തുകയും എ ബി വി പി പ്രവർത്തകനോടും രക്ഷിതാവിനോടും വാഹനത്തിൽ കയറാൻ പറയുകയും, നിങ്ങളെ ഇവിടെനിന്നും മാറ്റി സുരക്ഷിതമായ സ്ഥലത്ത് ഇറക്കി വിടാമെന്നു പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും കള്ളകേസ് കുടുക്കിയതായും പറയുന്നു. സംഭവത്തെ കുറിച്ച് വിവരിച്ചുകൊണ്ട് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുകയും ചെയ്തിട്ടുണ്ട്.

എൻ ഹരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പോലീസ് സേനയുടെ ആത്മവീര്യം കെടുത്തരുത്…

പാലാ പോളിടെക്നിക്കിൽ പോലീസിനെ എസ്.എഫ്.ഐ ഗുണ്ടകൾ കൈയ്യേറ്റം ചെയ്ത വിഷയത്തിൽ CPI(M) ന്റെ നിലപാട് ജില്ലാ സെക്രട്ടറി പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ കണ്ടെത്തൽ പോലീസ് പ്രകോപനപരമായി പെരുമാറിയപ്പോൾ ഉണ്ടായ ഉന്തും തള്ളും ആണെന്നതാണ്. അത് ഏതായാലും ആ വീഡിയോ കണ്ട ആളുകൾ തീരുമാനിക്കട്ടെ. പക്ഷെ CPI(M) അന്വേഷിക്കുന്നത് ആ വീഡിയോ ആരെടുത്തു എന്നാണ്. എന്തായാലും അവിടെ പ്രശ്നം ഉണ്ടാക്കിയത് ആ കോളേജിൽ ഉള്ള വിദ്യാർത്ഥികൾ അല്ല, സംഘർഷം വ്യക്തവും ആണ്.

രണ്ട് ദിവസം മുമ്പ് വാഴൂർ SVRNSS കോളേജിൽ ABVP പ്രവർത്തകരെ SFI ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. ചിലരെ ക്ളാസ് റൂമിൽ തടഞ്ഞുവച്ചു. ABVP പ്രവർത്തകൻ തന്റെ അച്ഛനെ വിളിച്ച് തനിക്ക് വെളിയിൽ ഇറങ്ങാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ഫോൺ ചെയ്യുന്നു. പണിസ്ഥലത്തായിരുന്ന അച്ഛൻ തന്റെ സഹോദരനെയും കൂട്ടി കോളേജിൽ വന്നു. ഈ സമയം പോലീസ് വന്നു ഇവർ ഇക്കാര്യം അറിയിക്കുന്നു. ABVP പ്രവർത്തകരോടും രക്ഷിതാക്കളോടും പോലീസ് വാഹനത്തിൽ കയറാൻ പറഞ്ഞു. അവിടെ നിന്നും മാറ്റി സുരക്ഷിത സ്ഥലത്ത് ഇറക്കിവിടാം എന്ന് പറഞ്ഞ് പോലീസ് അവരെ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഈ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും കേസിൽ കുടുക്കി രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ചു എല്ലാക്കാര്യവും പോലീസിനറിയാം എന്നാൽ ഉന്നതങ്ങളിൽ നിന്ന് വിളി വന്നുകൊണ്ടിരുന്നു. അതേ സമയം ഗുരുതര പരിക്ക് പറ്റിയ ABVP ക്കാരന്റെ പരാതിയിൽ ഉള്ള പ്രതികൾ അധികാരത്തിന്റെ തണലിൽ നിയമത്തെയും പോലീസിനെയും വെല്ലുവിളിച്ച് നടക്കുന്നു.

പറയാൻ കാരണം പാലാ പോളിയിൽ പോലീസിനെ ആക്രമിച്ചവരെ കണ്ടത്താൻ കഴിഞ്ഞില്ല എന്ന് പോലിസ് പറഞ്ഞതായി വാർത്ത കണ്ടു. പോലീസ് സേനയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കുറ്റക്കാരായവരെ പിടികൂടാൻ കഴിയാത്തത് പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതാണ്.

പോലീസ് സേനക്ക് തന്നെ നാണക്കേടായ ഈ സംഭവത്തിൽ മാതൃകാപരമായ നടപടി എടുക്ക., അല്ലെങ്കിൽ നമ്മുടെ ജില്ലയിൽ മുമ്പ് സംഭവിച്ചതു പോലെ പോലീസിനെ അടിച്ച് ഓടയിൽ ഇട്ടാലും സ്റ്റേഷൻ ആക്രമിക്കാനും അവർ ഇനിയും വരും. നിങ്ങൾ അവർ പറയുന്നതിന് അനുസരിച്ച് പ്രവർത്തിച്ചോളൂ. പക്ഷെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്.

പ്രതികൾ എവിടെയുണ്ടെന്ന് നിങ്ങൾക്കറിയാം. പിടികൂടാൻ ആർജ്ജവം കാണിക്കണം. കുമ്പിട്ടുകൊള്ളൂ മുട്ടിലിഴയരുത്…

പോലീസ് സേനയുടെ ആത്മവീര്യം കെടുത്തരുത്…പാലാ പോളിടെക്നിക്കിൽ പോലീസിനെ എസ്.എഫ്.ഐ ഗുണ്ടകൾ കൈയ്യേറ്റം ചെയ്ത വിഷയത്തിൽ…

N Hari यांनी वर पोस्ट केले शुक्रवार, २४ जानेवारी, २०२०

-Advertisements-