പ്രതിപക്ഷ നേതാവിന്റെ കടമയാണ് ചെയ്തത് അതിന് പിണറായി വിജയൻറെ സർട്ടിഫിക്കറ്റ് വേണ്ട ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് കഴിഞ്ഞ അഞ്ച് വർഷം തന്റെ കടമയാണ് താൻ നിർവഹിച്ചതെന്നും അതിന് പിണറായി വിജയൻറെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ധർമ്മമാണ് നിർവഹിച്ചത്. ഇനിയും അഴിമതിക്കെതിരെ പോരാടും. പ്രതിപക്ഷ സ്ഥാനം ഒഴിയാൻ നേരത്തെ ലോചിച്ച കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

വിഡി സതീശൻ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. വിഡി സതീശന് തന്റെ എല്ലാ പിന്തുണയും അറിയിക്കുകയാണ് എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ സതീശന് സാധിക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.

  റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീടിന് തീ പിടിച്ചു

പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നുള്ള കാര്യം ഹൈക്കമാൻഡ് തന്നെ നേരിട്ട് അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം പാർട്ടി ഏൽപ്പിച്ചതാണ് അത് പാർട്ടി പറഞ്ഞപ്പോൾ ഒഴിഞ്ഞു ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇനിയും ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest news
POPPULAR NEWS