പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും കോൾ റെക്കോർഡ് പുറത്ത്

കൊല്ലം കൊട്ടിയത്ത് പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും കോൾ റെക്കോർഡ് പുറത്ത്. ഇക്കൂ എനിക്കില്ലാത്ത എന്താണ് അവൾക്കുള്ളത്. ഞാൻ ചോദിക്കുന്നത് ഇക്കൂ എനിക്ക് തരാമെന്ന് പറഞ്ഞ് ജീവിതമാണ്. എനിക്ക് നീറി കഴിയാൻ വയ്യ ഇക്കൂ. ഒന്നുകിൽ ഇക്കൂ എന്നെ കല്യാണം കഴിക്കണം അല്ലെങ്കിൽ ഞാൻ ഈ ജീവിതം അങ്ങ് അവസാനിപ്പിക്കും. റംസി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജീവിക്കാനുള്ള കൊതി കൊണ്ട് പറഞ്ഞ വാക്കുകൾ ആണിത്. എന്നാൽ ഇതിന് ഹാരിസ് പരിഹാസത്തോടെ നൽകിയ മറുപടി ഇങ്ങനെയാണ്. ഞാൻ വണ്ടി ഓടിക്കുകയാണ്. (തെറി) 12 മണി വരെ ആത്മഹത്യ ചെയ്യാതിരിക്ക്.

ഒരുപാട് മോഹിച്ച് അയാൾ വഞ്ചിച്ചു എന്നറിഞ്ഞപ്പോൾ അവസാനവും അയാളുടെ കാലിൽ കരഞ്ഞു പിടിച്ചിട്ടും റംസി നേരിട്ടത് തെറിവിളിയും പരിഹാസവും മാത്രമായിരുന്നു എന്നാണ് ഫോൺവിളിയുടെ റെക്കോർഡ് ചൂണ്ടിക്കാട്ടുന്നത്. കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശിനിയായ റംസി കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിമുക്ക് സ്വദേശിയായ ഹാരിസിനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇരുവരും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഹാരിസ് മറ്റൊരു ബന്ധത്തിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറുന്നതിനുവേണ്ടിയുള്ള ശ്രമം നടത്തുകയായിരുന്നു. ഒന്നര വർഷങ്ങൾക്കു മുമ്പ് റംസി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വിവാഹം ചെയ്യണമെന്ന് ഹാരിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ തനിക്കു സ്വന്തമായി ഒരു വർഷോപ്പ് ആരംഭിച്ചതിനുശേഷം വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചിന്തിക്കണമെന്നും ഇപ്പോൾ ഗർഭചിത്രം നടത്തണമെന്നുമാണ് ഹാരിസ് വാശി പിടിച്ചിരുന്നത്. തന്നെ ആവശ്യമായ സമയത്ത് എല്ലാം ഉപയോഗിക്കുകയും പിന്നീട് വേണ്ടെന്നു പറഞ്ഞാൽ താൻ എന്ത് ചെയ്യാൻ ആണെന്നും എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് കാണാൻ പോലും വരരുതെന്നും റംസി ഹാരിസുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.