കോട്ടയം : ചങ്ങനാശേരിയിൽ സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിനടിയിൽപെട്ട യുവതി മരിച്ചു. മാമ്മൂട് സ്വദേശിനി സുബി ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. പ്രതിശ്രുത വരനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടം സംഭവിച്ചത്.
കുമളിയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന സുബി ജോസഫ് സ്കൂട്ടറിന്റെ സ്കൂട്ടറിന്റെ പിൻവശത്തു ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും സ്കൂട്ടർ ഇടത് വശത്തേക്ക് ചേർത്ത് ഓടിക്കുന്നതിനിടയിൽ റോഡിൽ നിന്നും പുറത്ത് പോകുകയും മറിഞ്ഞ് വീഴുകയുമായിരുന്നു.
സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ സുബിയുടെ ദേഹത്ത് ബസ് കയറിയിറങ്ങുകയുമായിരുന്നു. അതേസമയം പ്രതിശ്രുത വരൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.