പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് പിറകെ ദുൽഖർ സൽമാന്റെ സമ്മാനവും ; ഇരട്ടി സന്തോഷത്തിൽ വിനായകൻ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊടുപുഴ സ്വദേശി വിനായകനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ആശംസകൾ അറിയിച്ചതിന് തൊട്ടു പിന്നാലെ മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനും ഫോണിൽ വിളിച്ചു ആശംസകൾ അറിയിച്ചു. വിനായകനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ച കാര്യം മൻ കീ ബാത്തിൽ കൂടിയാണ് നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചിരുന്നത്.

അപ്രതീക്ഷിതമായി ദുൽഖറിന്റെ ഫോൺ കാൾ അമ്മയുടെ ഫോണിലേക്ക് ലഭിച്ചന്നും തന്നോട് നന്നായി പഠിക്കണമെന്നും നാളെ ഒരു സമ്മാനം വീട്ടിലേക്ക് എത്തുമെന്നുമായിന്നു ദുൽഖർ തന്നെ വിളിച്ചു പറഞ്ഞതെന്നും വിനായകൻ പറയുന്നു. ദുൽഖർ ഫോൺ വിളിച്ചതുപോലെ അദ്ദേഹം നൽകിയ അപ്രതീക്ഷിത സമ്മാനവും വിനായകന്റെ വീട്ടിലെത്തി. സാംസങിന്റെ സ്മാർട്ട്‌ ഫോണാണ് വിനായകന് ലഭിച്ചത്.

  ലിപ്പ് ലോക്ക് രംഗം അഭിനയിച്ചപ്പോൾ തന്നെക്കാളും നാണം ടോവിനോക്കായിരുന്നു ; തുറന്ന് പറഞ്ഞ് സംയുക്ത

ഇ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് തനിക്ക് അറിയില്ലെന്നും ദുൽഖറിന്റെ കടുത്ത ആരാധകൻ കൂടിയായ വിനായകൻ പറയുന്നു. ഫോൺ കോൾ ലഭിച്ചപ്പോൾ തിരിച്ചു പിറന്നാൾ ആശംസകൾ അറിയിക്കാൻ പോലും മറന്നുപോയന്നും തിരിച്ചു വിളിക്കാൻ ശ്രമിച്ചിട്ട് കാൾ കണക്ട്ടായില്ലന്നും വിനായകൻ പറയുന്നു. 500 ൽ 493 മാർക്ക്‌ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിനായകൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് ചേരാനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.

Latest news
POPPULAR NEWS