പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടിയും സഹായഹസ്തവുമായി അമൃതാനന്ദമയി മഠം

കൊല്ലം: കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപയും സഹായവുമായി അമൃതാനന്ദമയി മഠം. കൂടാതെ കോവിഡ് രോഗികൾക്ക് കൊച്ചിയിലേ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സൗജന്യ ചികിത്സയും ഒരുക്കുന്നതായിരിക്കും.

Also Read  വിവാഹത്തിന് കൊറഗജ്ജയുടെ വേഷമണിഞ്ഞ് വരൻ വധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വൈറസ് ബാധയെ തുടർന്ന് മാനസികമായി സമ്മർദ്ദവും വിഷാദവും അനുഭവിക്കുന്നവർക്ക് സഹായവുമായി അമൃത സർവകലാശാലയും ഹോസ്പിറ്റലും ചേർന്നു മാനസികമായി ആരോഗ്യം പകരുന്നതിനു വേണ്ടി ടെലിഫോൺ സഹായകേന്ദ്രവും തുറന്നിട്ടുണ്ട്.