ന്യുഡൽഹി : സുരക്ഷാ വീഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബ് സന്ദർശനം റദ്ദ് ചെയ്ത് മടങ്ങി. സുരക്ഷാ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈഓവറിൽ കുടുങ്ങിതിനെ തുടർന്ന് പങ്കെടുക്കേണ്ടിയിരുന്ന ഫിറോസപ്പൂരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്ത് മടങ്ങുകയായിരുന്നു.
അതേസമയം ഹുസൈവലയിലെ ദേശിയ സ്മാരകത്തിൽ പുഷചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടയിൽ പ്രതിഷേധക്കാർ റോഡ് തടസപ്പെടുത്തുകയായിരുന്നു ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വ്യഹനവ്യൂഹം ഫ്ളൈഓവറിൽ കുടുങ്ങിയത്. കുഴപ്പങ്ങൾ ഇല്ല എന്ന പഞ്ചാബ് പോലീസിന്റെ നിർദേശ പ്രകാരമാണ് ഫ്ളൈഓവറിലൂടെ യാത്ര ചെയ്തത് എന്നാൽ പ്രതിഷേധക്കാർ വഴി തടയുകയായിരുന്നു. പഞ്ചാബ് പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.