പ്രധാനമന്ത്രിയുടെ വീഡിയോ ഇട്ടതിനു പ്രവാസി യുവാവിനെ ത-ല്ലിചതച്ചവർക്കെതിരെ എംബസി മുതൽ പോലീസിൽ വരെ പരാതി

കുവൈറ്റ്‌: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശനം നടത്തിയപ്പോൾ അവിടുത്തെ ഭരണാധികാരികൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ വീഡിയോ ഷെയർ ചെയ്ത യുവാവിനെ ഗൾഫിൽ വെച്ച് മ-ർദിച്ച മലയാളികൾക്കെതിരെ എംബസി മുതൽ പോലീസിൽ വരെ പരാതിയുമായി നിരവധി സംഘടനകൾ രംഗത്ത്. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം മുതൽ എംബസി വരെ പരാതി എത്തിയിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയായ പ്രവീൺ എന്ന യുവാവിനെയാണ് പ്രധാനമന്ത്രിയുടെ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിൽ മ-ർദിച്ചത്. മ-ർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് പുറത്തായത്.

Also Read  ഉഗ്രശബ്ദത്തോടെ നിരവധി സ്ഫോടനങ്ങൾ, കരുതിവെച്ച സ്‌ഫോടക വസ്തുക്കൾ നാമാവശേഷം ; സ്‌ഫോടനത്തിൽ പ്രതികരിക്കാതെ പാകിസ്ഥാൻ സർക്കാർ

ഇവർ തന്നെ മ-ർദിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് പോസ്റ്റ്‌ വൈറലായതോടെയാണ് സംഭവം വിഷയമായി മാറിയത്. കാഞ്ഞങ്ങാട് ചുള്ളിക്കാരൻ അസിയെന്ന യുവാവും കൂടെ ഉണ്ടായിരുന്നവരും ചേർന്നാണ് യുവാവിനെ മ-ർദിച്ചത്. ആക്രമണത്തിനു പിന്നിൽ മത തീ-വ്രവാദികളുടെ ആഹ്വാനം ഉണ്ടെന്നും പറയുന്നുണ്ട്. ഇത്തരത്തിൽ ഹിന്ദുക്കളായ പ്രവാസികളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. കൂടാതെ സംഘപരിവാർ അനുകൂലികളായിട്ടുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നോക്കി അവരെ കുടുക്കാനായുള്ള തന്ത്രങ്ങളും ഇത്തരത്തിലുള്ള ചിലർ കുറച്ച് ദിവസങ്ങളായി നടത്തുന്നതും സമൂഹ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്.