പ്രധാനമന്ത്രിയുടെ സന്ദർശനം: അതിർത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ഇന്ത്യ ചൈന അതിർത്തി വിഷയം വഷളാക്കരുതെന്ന മുന്നറിയിപ്പുമായി ചൈന രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന്റെ ഭാഗമായാണ് ചൈനയുടെ മുന്നറിയിപ്പ്. അതിർത്തിയിലെ സംഘർഷം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടന്നുവരികയാണ്. അതുകൊണ്ടുതന്നെ നിലവിലെ സ്ഥിതികൾ വഷളാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അതിർത്തിയിൽ ഉണ്ടാകരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി വിഷയം നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നതിനുവേണ്ടിയുള്ള ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്. ആയതിനാൽ നിലവിലെ സാഹചര്യത്തിൽ അതിർത്തിയിൽ വഷളാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനത്തിലും ആരും ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  കടലിൽ നിന്നും ലഭിച്ച ജീൻസ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെയാണ് ലഡാക്കിൽ അപ്രതീക്ഷിതമായ രീതിയിൽ സന്ദർശനത്തിന് എത്തിയത്. അതിർത്തി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദർശിച്ചു. കര, വ്യോമ സേന, ഐടിബിപി ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചർച്ച നടത്തി. അതിർത്തിയിലെ സാഹചര്യം നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് കരുതുന്നത്.

Latest news
POPPULAR NEWS